top of page

മനുഷ്യാവകാശം

  • BY PASTOR JOHNSON G VARGHESE
  • Mar 15, 2017
  • 1 min read

മനുഷ്യാവകാശം

--------------------------------

എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളുംസ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്. [1]മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .


“എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.”


—ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ്


മനുഷ്യാവകാശധ്വംസനം

------------------------------------------------

മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു, ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു്.

  1. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്കു്, ഒരു സാധാരണ പൗരനു ലഭിയ്ക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിയ്ക്കാത്ത അവസ്ഥ.

  2. സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിയ്ക്കുക.

  3. വർഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലർത്തുന്ന വിഭാഗങ്ങൾക്കു് തുല്ല്യ പരിഗണന കൊടുക്കാതിരിയ്ക്കുക.

  4. ഒരു മനുഷ്യനെ വിൽക്കുകയോ, അടിമയായി ഉപയോഗിയ്ക്കുകയോ ചെയ്യുക.

  5. ക്രൂരവും അസാധാരണവുമായ ശിക്ഷകൾ (ക്രൂരമായ മർദ്ദനം, വധശിക്ഷ മുതലായവ).

  6. നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിയ്ക്കുകയും നടപ്പാക്കുകയും ചെയ്യൽ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ).

  7. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റം (ഭരണയന്ത്രത്തിന്റെ).

  8. രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം.

  9. അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിയ്ക്കപ്പെടുക.

  10. യൂണിയനിൽ ചേർന്നു പ്രവൃത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെടുക.

  11. വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുക.

പ്രായോഗികതലത്തിൽ, സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ വളരെ അപൂർവ്വമാണെന്നു കാണാം, അതേ സമയം സ്വേച്ഛാധിപത്യ-മതാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ സാധാരണ വുമാണു്. അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളിൽ, ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ മുതലായ മനുഷ്യാവകാശസംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുകയാണു്. ധാരാളം അന്താരാഷ്ട്ര ഗവൺമെന്റിതര സംഘടനകൾ (ഫ്രീഡം ഹൌസു്, ആംനസ്റ്റി ഇന്റർനാഷണൽ മുതലായവ) ലോകം മുഴുവനും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു്.


ചരിത്രം

---------------

മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാ കാർട്ട ആണ്. പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവജനനീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടർന്നാണ്‌ 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.



Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page