പീഢനത്തിന് ഇരയാകുന്നവരുടെ ആത്മഹത്യക്ക് സമുഹം ഉത്തരവാദി
- PASTOR JOHNSON G VARGHESE
- Mar 14, 2017
- 1 min read

കൊല്ലം: പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള പീഢനങ്ങളും ബലാൽസംഗങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലയളവിൽ ആക്രമണങ്ങൾക്ക് വിധേയമാകുന്ന ഇരയും സ്വയമായി ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. വർദ്ധിച്ചുവരുന്ന പീഡനാനന്തര ആത്മഹത്യ എന്തുകൊണ്ട് ഇരകൾ തെരഞ്ഞെടുക്കുന്നു. പല പീഡനാനന്തര മരണഹത്യകളുടെ സ്വഭാവം മനസിലാക്കിയാൽ ഇവർ ആരെയോ ഭയന്നാണ് മരണം തെരഞ്ഞെടുക്കുന്നത് എന്ന് കാണാം. ചെയ്തുപോയ കുറ്റത്തെക്കാൾ അല്ലങ്കിൽ അവർ നേരിട്ട പീഡനത്തെക്കാൾ അവർ ഭയപ്പെടുന്നത് ആക്രമണത്തിന് ഇരയായ പെൺകുട്ടികളെ, അല്ലെങ്കിൽ വ്യക്തിയെ സമുഹം പിന്നെ എങ്ങനെ ആണ് കാണുകയും വിലയിരുത്തുകയും ചെയ്യുക എന്നുള്ള മനോഭാരമാണ് എന്നുള്ളത് എന്ന് മനസിലാക്കേണ്ടിവരുന്നു. ചെയ്തുപോയ, അല്ലെങ്കിൽ പറ്റിപ്പോയ തെറ്റുകളെക്കാൾ സമുഹത്തെ ഭയപ്പെടേണ്ടി വരുന്നുവെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാൽ ഒരാൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിലെ പ്രധാനപ്രതി സമുഹം തന്നെ എന്ന് പറയേണ്ടിവരും.
മക്കൾ ചെയ്യുന്ന തെറ്റിന് ധാർമ്മികമായി ശാസിക്കേണ്ടിവരുന്നത് സ്വഭാവികം എങ്കിലും അവർ സമുഹത്തോടൊപ്പമാണ് തൻറെ കുഞ്ഞുങ്ങളുടെ തെറ്റിനെ വിലയിരുത്തുന്നത് എങ്കിൽ അവരും സമുഹത്തിൻറെ ഭാഗമായി മാറുന്നു. സമുഹത്തെ നേരിടുവാനുള്ള മനോബലം ഇല്ലാത്ത ഒരു മകനോ, മകളോ, ആത്മഹത്യചെയ്യേണ്ടിവന്നാൽ അവർക്ക് സ്വന്തം വീട്ടിൽ നിന്നുപോലും ഒരു ആശ്വാസമോ, ആത്മബലമോ, ലഭിക്കുന്നില്ല എന്നുവന്നാൽ ആ വീട്ടുകാരും ഇരയോട് അനുകമ്പ കാണിക്കുന്നില്ല എങ്കിൽ പിന്നെ മാതാപിതാവ് എന്നുപറയുന്നതിനാൽ എന്ത് അനുകമ്പയും കരുണയുമാണ് തൻറെ മക്കളോട് അവർ കാണിക്കുന്നത്. കല്ലെറിയുന്ന സമുഹമേ, യേശുക്രിസ്തു പറഞ്ഞുപോലെ നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്നുപറഞ്ഞാൽ കല്ലെറിയുവാൻ തക്കവണ്ണം മനസാക്ഷി സമുഹത്തിനുണ്ടോ എന്ന് ഈ അവസരത്തിൽ ചോദിക്കേണ്ടതായി വരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശുക്രിസ്തു കാണിച്ച അനുകമ്പയും ദയയും സമുഹത്തിൽ, മാനസിക, ശാരീരിക, ഏത് തലങ്ങളിലുമാകട്ടെ, പാപത്തിലോ,തെറ്റിലോ, പീഢനത്തിലോ, അകപ്പെട്ടുപോയ ഒരു ഇരയോട് സമുഹം കാണിക്കാതിരുന്നാൽ താൻ നേരിടുന്ന അപമാനഭാരത്തിലും പരാജയത്തിലും തല ഉയർത്തി നിൽക്കുവാൻ കഴിയാതെ വണ്ണം സമുഹത്തിൻറെ കുറ്റം വിധിയെ ഭയപ്പെട്ട് മനോഭീതിയാൽ ആത്മഹത്യ തെരഞ്ഞെടുക്കുന്നുവെങ്കിൽ ഈ മരണത്തിന് ആരാണ് ഉത്തരവാദി?. തീർച്ചയായും സമുഹം തന്നെ. അങ്ങനെ എങ്കിൽ ആത്മഹത്യയിലുടെ അപമാനഭാരവും പരാജയഭീതിയും നേരിടുവാൻ കഴിയാതെ സമുഹത്തെ ഭയന്ന് അവൻ മറ്റൊരു ലോകത്തേക്ക് മരണം വഴിയായി പോകുന്നുവെങ്കിൽ അവൻറെ രക്തത്തിന് സമുഹം കണക്ക് പറയേണ്ടതായി വരും.
ആകയാൽ സമുഹമേ, നിൻറെ ജനത്തിൻറെ മദ്ധ്യത്തിൽ ഒരുവൻ തെറ്റിലോ, പാപത്തിലോ, അകപ്പെട്ടുപോയി എങ്കിൽ അവനെ സൌമ്യതയാൽ സ്നേഹത്തിൻറെയും കരുണയുടെയും ക്ഷമയുടെയും കരംകൊടുത്ത് അവനെ തെറ്റിൽ നിന്ന് മടക്കിവരുത്തി അവനും നിന്നെപ്പോലെ തന്നെ ജീവിപ്പാൻ അവകാശമുണ്ട് എന്ന് മനസിലാക്കി പ്രവർത്തിപ്പാൻ ഇടവരുത്തുക. അല്ലെങ്കിൽ ആത്മഹത്യകൾ പെരുകും. സമുഹം താൻ അറിയാതെ തന്നെ ഒരോ ആത്മഹത്യയുടെയും ഉത്തരവാദികൾ ആയി തീരും.
Comments