കേരള രക്ഷായാത്ര ഒരുക്കങ്ങൾ പൂർത്തീകരണത്തിലേക്ക്
- INCPA NEWS DESK
- Apr 19, 2017
- 1 min read

കൊല്ലം: പ്രസിദ്ധ സോഷ്യൽ മീഡിയാ ക്രിസ്ത്യൻ ഫേസ് ബുക്ക് ഗ്രൂപ്പായ ദൈവവചന പാഠശാലയുടെ (MPFT) നേതൃത്വത്തിൽ നടത്തുന്ന കേരള രക്ഷായാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. കേരള രക്ഷായാത്രയുടെ ആദ്യയാത്ര ആരംഭിക്കുന്നത് കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലം ജില്ലയിൽ കേരള രക്ഷായാത്രയുടെ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ(INCPA) ആണ്. കേരളരക്ഷായാത്രയുടെ വിവിധമായ ഉദ്ദേശലക്ഷ്യങ്ങൾ തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. ദൈവവചനപാഠശാലയ്ക്ക് വേണ്ടി പാസ്റ്റർ ബാബു മാത്യൂ സൈമണും സിസ്റ്റർ ഷീന ജോണും കൂടാതെ അനേകർ ഈ രക്ഷായാത്രയിൽ പങ്കെടുക്കുന്നു. കേരളത്തിനുപുറത്തും വിദേശത്തുനിന്നുമായി ഈ യാത്രയിൽ പങ്കെടുക്കുവാൻ തയ്യാറായി ദൈവമക്കൾ മുന്നോട്ടുവരുന്നുണ്ട്. കേരളത്തിനുള്ളിൽ തന്നെ വിവിധ ജില്ലകളിൽ നിന്ന് അനേകർ ഇതിൽ പങ്കാളിത്വം വഹിപ്പാൻ സംഘടനകളായും വ്യക്തികളായും മുന്നോട്ടുവരുന്നുണ്ട്. ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷന് വേണ്ടി പാസ്റ്റർ ജോൺസൺ ജി വർഗ്ഗീസ് ഉൾപ്പെട്ട മറ്റ് അംഗങ്ങൾ പങ്കെടുക്കുന്നു. കൊല്ലം ജില്ലയിൽ ആറുമുറിക്കട ചെക്കാലമുക്ക് ചർച്ച് ഓഫ് ഗോഡിൽ നിന്നാണ് കേരള രക്ഷായാത്ര പ്രാർത്ഥിച്ചാരംഭിക്കുന്നത്. കൊല്ലം ജില്ലയിൽ കേരള രക്ഷായാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9447 48 49 50 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
Comments