കേരള രക്ഷായാത്ര ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടു.
- Admin
- May 1, 2017
- 1 min read

കൊല്ലം: ദൈവവചന പാഠശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള രക്ഷായാത്രയുടെ ഉത്ഘാടനം മെയ് ഒന്നിന് രാവിലെ 9 മണിക്ക് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ ജോൺസൺ ജി.വർഗ്ഗീസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ ആറുമുറിക്കട-ചെക്കാലമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. കേരളരക്ഷായാത്രയുടെ ആദ്യഘട്ടമായി കൊല്ലം ജില്ലയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കേരളരക്ഷായാത്രയുടെ ആദ്യദിനം കൊല്ലം ജില്ലയിൽ എഴുകോൺ, കൊട്ടാരക്കര റയിൽവേസ്റ്റേഷൻ, കൊട്ടാരക്കര കോളേജ് ജംഗ്ഷൻ,ചെങ്ങമനാട്,കുന്നിക്കോട്,കരവാളൂർ, ഇളമ്പൽ, പുനലൂർ,അഞ്ചൽ,ആയൂർ എന്നീസ്ഥലങ്ങളിൽ സുവിശേഷ പ്രസംഗം നടത്തുകയുണ്ടായി. പാസ്റ്റർമാരായ ജോസ് വർഗ്ഗീസ്, ജോർജ്ജ് ഏബ്രഹാം, ലീയോ ഫോൾഡ്, ബിജുദാസ്,ജോൺസൺ ജി.വർഗ്ഗീസ്, ജോസ്മോൻ ജോർജ്ജ്, തുടങ്ങിയവരും ബ്രദർ ലോറൻസ്, സിസ്റ്റർ ഷീനാ ജെ.ജോൺ, സിസ്റ്റർ ജെസി സേവ്യർ, എന്നിവരും പങ്കെടുത്തു. കൂടാതെ മറ്റ് സഹോദരൻമാരും പങ്കെടുത്തു. ക്യാപ്റ്റൻ ആയി രക്ഷായാത്രയെ നയിക്കുന്നത് പാസ്റ്റർ ബാബു മാത്യൂ സൈമൺ ആകുന്നു. കൊല്ലം ജില്ലയിൽ കേരളരക്ഷായാത്രയുടെ ആതിഥ്യം വഹിക്കുന്നത് INCPA ആണ്.
Comments