top of page

എന്തായിരുന്നു ശലോമോന്റെ സര്‍വ്വമഹത്വം

  • PASTOR JOHNSON G VARGHESE
  • Mar 20, 2017
  • 2 min read

കര്‍ത്താവായ യേശുക്രിസ്തു മത്തായിയുടെ സുവിശേഷത്തില്‍ ആറാം അദ്ധ്യായം വാക്യം 29-ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “ശലോമോന്‍ പോലും തന്‍റെ സര്‍വ്വമഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല”


ശലോമോനെകുറിച്ചുള്ള ആമുഖം

ദാവീദിന് ബത്ത്-ശേബയില് ജനിച്ചമകനാണ് ശലോമോന് (2ശമു.12:24) ശലോമോന് എന്ന പേരിന്റെ അര്ത്ഥം സമാധാനം എന്നാകുന്നു. ഈപേരിന്റെ പ്രാധാന്യം 1ദിന.22:9 വിവരിച്ചിരിക്കുന്നു. “എന്നാല് നിനക്ക് ഒരു മകന്ജനിക്കും.അവന് വിശ്രമ പുരുഷന് ആയിരിക്കും.ഞാന് അവന്റെ സകലശത്രുക്കളെയും നീക്കിഅവന്നു വിശ്രമം കൊടുക്കും. അവന്റെ പേര് ശലോമോന് എന്ന് ആയിരിക്കും.അവന്റെ കാലത്ത്യിസ്രായേലിന് സമാധാനവും സ്വസ്ഥതയും ഉണ്ടാകും”.


ശലോമോനെ സംബന്ധിച്ചുവേദപുസ്തകം ഇപ്രകാരം വിവരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഉള്ള പുരുഷന്(1രാജ.3:9) നീതിയോടെ ന്യായപാലനം ചെയ്യുവാനുള്ള ദൈവത്തിന്റെ ജ്ഞാനം ഉള്ളവന്(1രാജ.3:28)കടല്കരയിലെ മണല് പോലെ വിശാലത(1രാജ.4:29)മഹാനായ എഴുത്തുകാരന്‍.സങ്കീര്ത്തനം 72 ശലോമോന് എഴുതിയതാണ്. കൂടാതെ 3000 സദ്യശ്യവാക്യവും 1005 ഗീതങ്ങളുംരചിച്ചു(1രാജ.4:32). ഇതിന് പുറമേ യഹോവ ശലോമോന് രണ്ട് പ്രാവശ്യംപ്രത്യക്ഷനാകുകയും ചെയ്തു.


1. ശലോമോന്റെ കയ്യിലുണ്ടായിരുന്നസ്വര്ണ്ണശേഖരണത്തിന്റെ കണക്ക്.


1. ഹീരാം രാജാവ് വക 120 താലന്ത് പൊന്ന് ലഭിച്ചു (1രാജ.9.14) ($691,200,000)

2. ഹീരാം രാജാവ് വക വീണ്ടും 420 താലന്ത് പൊന്ന് ലഭിച്ചു. (1രാജ.9:27,28)

3. ശേബാ രാജ്ഞി വക 120 താലന്ത് പൊന്ന് ലഭിച്ചു(1രാജ.10:10) (3&half million)

4. വാര്ഷിക നികുതി വരുമാനം Yearly Tax and revenue 666 Talent ( i.e. $3,836,160,000)(20million)

2. 40000 കുതിര (1രാജ4:26) (ഒരു കുതിരയുടെ വില 150 വെള്ളി ശേഖല്‍) (1.രാജ.10:29)

3. 1400 രഥം(1രാജ..10:26)(ഒരുരഥത്തിന്‍റെ വില 600 വെള്ളി ശേഖല്‍)(1രാജ.10:29)

4. 12000 കുതിരച്ചേവകര്(1രാജ.10:29)

5. അനേക തര്ശിശ് കപ്പലുകള് ഉണ്ടായിരുന്നു.(1രാജ.9:26, 10:22, 2ദിന.8:17:18)

6. സിംഹാസനത്തിന്റെ പ്രത്യേകത എന്നു പറയുന്നത്( നോക്കൂ.1രാജ.10:18-20)

7. ശലോമോന്റെ കീര്ത്തി ചുറ്റുമുള്ള രാജ്യങ്ങളില് വ്യാപിച്ചു(1രാജ 9:26-18, 10:22, 2ദിന.8:17,18)

8. ശലോമോന്റെ നിത്യ ചെലവിന്റെ കണക്ക്(1രാജ.4:22-ല്‍ പ്രതിപാദിച്ചിരിക്കുന്നു). ഏകദേശം അഞ്ചേമുക്കാല്‍ലക്ഷത്തിലേറെ രൂപ)

9. കൊട്ടാരത്തിന്റെ പണിച്ചെലവ് ഇന്നത്തെ വിലയനുസരിച്ച് 57ലക്ഷത്തി നാല്പതിനായിരം കോടി വരും)

10. ദേവാലയപ്രതിഷ്ഠാ സമയത്ത് യാഗത്തിന് ചെലവഴിച്ച രൂപ ഒരു കോടി. (1രാജ 8:62-66, 2ദിന.7:4-10)


ശലോമോന് പാപം ചെയ്യാതിരിപ്പാന് വേണ്ടിയുള്ള മുന്നറിയിപ്പുകള്


1. ദാവീദിന്റെ മുന്നറിയിപ്പ്:

ആദ്യമുന്നറിയിപ്പ്(first warning) 1ദിന.22:13

അവസാനത്തെ മുന്നറിയിപ്പ്(second warning) 1രാജ.2:3

2. ദൈവത്തിന്റെ മുന്നറിയിപ്പ്

Firstwarning :- 1രാജ. 3:14

Secondwarnging:- 1 രാജ.9:6,7

Lastwarning:- 1 രാജ.11:11


എന്തുകൊണ്ടാണ് ശലോമോന് പാപം ചെയ്യേണ്ടി വന്നത്?


ശലോമോന്റെ ഭരണത്തിന് ഏതാണ്ട് നാലരനൂറ്റാണ്ട് മുന്പ് യിസ്രായേലിലെ രാജാവിനെകുറിച്ചുള്ള യോഗ്യതകളെ കുറിച്ച് ദൈവംമോശെക്ക് ഇപ്രകാരം ന്യായപ്രമാണം കൊടുത്തിരുന്നു.(........അവന്നു അനവധി കുതിരഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടുന്നതിന് ജനം മിസ്രയീമ്യലേക്ക്മടങ്ങിപ്പോകുവാന് അവന് ഇടവരുത്തരുത്... അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാന് അനേകംഭാര്യമാരെ എടുക്കരുത്. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കരുത്... ഈന്യായപ്രാമാണം വാങ്ങി അതിന്റെ ഒരു പകര്പ്പ് ഒരു പുസ്തകത്തില് എഴുതി എടുക്കേണം......രാജ്യഭാരംചെയ്യേണ്ടുന്നതുമായി അവന് തന്റെ ആയുഷ്കാലം ഒക്കെയും അതു വായിക്കുകയും വേണം....)-(ആവര്‍.17:14-20)


മുകളില്‍പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ശലോമോന്‍ ലംഘിച്ച കല്പനകള്‍


1. തനിക്ക് അനവധി പൊന്നുംവെള്ളിയും ഉണ്ടായിരുന്നു.( 1രാജ.10:14-27)

2. ആയിരക്കണക്കിന് കുതിരകള്‍ഉണ്ടായിരുന്നു (1രാജ.4:26, 10:26)

3. നൂറ് കണക്കിന് ഭാര്യമാരും വെപ്പാട്ടികളുംഉണ്ടായിരുന്നു.(1രാജ.11:13)


ശലോമോന്‍ചെയ്ത പാപത്തിന്‍റെ അനന്തര ഫലം എന്തായിരുന്നു.?


1. അവന്‍റെ രാജവാഴ്ചയില്‍ആദ്യമായി പ്രതിയോഗി എഴുന്നേറ്റു.(1രാജ.11:4-15)

2. രാജത്വം ശലോമോനില്‍ നിന്ന്മാറുകയും രാജ്യം രണ്ടായി വിഭാഗിക്കപ്പെടുകയും ചെയ്തു. (1രാജ.11:9-13, 26-40)


സംഗ്രഹം


എന്നാല്‍ ദൈവഭയം ഇല്ലാതിരുന്ന ശലോമോന്‍നാല്പത് സംവത്സരം യിസ്രായേലിനെ ഭരിച്ചിരുന്നുവെങ്കിലും(1രാജ.11:42)താന്‍യിസ്രായേലിന് കഠിനമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അവരെ കൊണ്ട് കഠിനവേലചെയ്യിക്കുകയും ചെയ്തിരുന്നു.(1രാജ.12:1-4). കൂടാതെ തനിക്ക് രണ്ട് പ്രാവശ്യംപ്രത്യക്ഷനായ യഹോവയെ വിട്ട് തന്‍റെ ഹൃ0യത്തെ തിരിച്ച്(1രാജ.11:9) ആ‍ഡംഭരങ്ങളില്‍മുഴുകി(സഭാ.2:1-11), അന്യജാതിക്കാരെ വിവാഹം കഴിച്ച് വിഗ്രഹാരാധനയിലേക്ക്തിരിയുകയും ചെയ്തു(1രാജ.11:1-8)

വേദപുസ്തകം ഇപ്രകാരം പറയുന്നു-:-“മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്ക്തുല്യനത്രെ” (സങ്കീ.49:20)


കുറിപ്പുകള്‍:-താലന്ത് എന്നുള്ളത് തൂക്കത്തെയും നാണയത്തേയും കാണിക്കുന്നു.

ഒരുതാലന്ത് -- 98 പൌണ്ട്(ഒരു താലന്ത് സ്വര്‍ണ്ണത്തിന്‍റെ വില 108 പവന്‍റെ തൂക്കത്തിന്സമമാണ്).


നോട്ട്:-ഇതില്‍ പറഞ്ഞിരിക്കുന്ന മൂല്യങ്ങള്‍ കാലാകാലങ്ങളില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക്അനുസരിച്ച് മാറിക്കൊണ്ടിരിക്കും.



Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page