പാസ്റ്ററെ കള്ളക്കേസിൽ കുടുക്കിയതായി ആരോപണം
- REPORTER
- Apr 11, 2017
- 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മൊട്ടംമൂട് എന്ന സ്ഥലത്ത് കഴിഞ്ഞ 14 വർഷം താമസിച്ച് പാസ്ററർ സുരേഷിനെ കള്ള പരാതിയിൻമേൽ കുടുക്കി കേസ് എടുത്തു എന്ന് ആരോപണം. 2017 ഏപ്രിൽ 7-ാം തീയതി മൊട്ടംമൂട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് സംഭവം നടക്കുന്നത്. പാസ്ററർ സുരേഷ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. "മൊട്ടംമൂട് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൻറെ സഭയുടെ മുൻവശത്തുള്ള മതിലിൽ ബോക്സ് കൊണ്ടു വച്ചു. അത് ഏതൊ സുവിശേഷ വിരോധികൾ തന്നെ തീവച്ചു നശിപ്പിച്ചു. അത് താൻ ആണ് തീ വച്ച് നശിപ്പിച്ചത് എന്ന് ആരോ കള്ള പരാതി സ്റ്റേഷനിൽ കൊടുത്തു. തൽഫലമായി അന്നേദിവസം തന്നെ വെള്ളിയാഴ്ച രാത്രി 12.30ന് ശേഷം പോലീസ് വീട്ടിൽ വന്നു തന്നെ പിടിച്ചുകൊണ്ടുപോവുകയും നരുവാംമൂട് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ഇരുത്തുകയും ചെയ്തു. എന്നാൽ പിറ്റേദിവസം രാത്രിയിൽ 9.30 മണിയോടെ ആണ് തനിക്ക് പുറത്തിറങ്ങുവാൻ ഇടയായത്. വളരെ മാനസികമായി വേദനയും പീഡയും അനുഭവിച്ചുകൊണ്ടാണ് താൻ ഇപ്പോൾ മൊട്ടമൂട് സ്ഥലത്ത് പാർക്കുന്നത് എന്നും ഇപ്പോഴും പലഭീഷണികളുടെ നടുവിലാണ് എന്നും ആകയാൽ തൻറെ കുടുംബത്തിൻറെ ജീവൻനിലനിൽപ്പിന് വേണ്ടി എല്ലാവരും സഹകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുന്നു. അനേക പാസ്റ്റർസിൻറെയും സംസ്കാരിക രാഷ്ട്രീയ നേതാക്കൻമാരുടെയും ഇടപെടിലിൻറെ വെളിച്ചത്തിലാണ് താൻ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നത് എന്ന് പറയുന്നു. " വളരെ ദുഖകരമായ ഒരു അനുഭവമാണ് ഇന്ത്യൻ ക്രിസ്ത്യൻസ് ഇപ്പോൾ ഇന്ത്യയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. സുവിശേഷത്തിൻറെ ശക്തി വെളിപ്പെടുന്നതിന് പീഢനങ്ങൾ അനിവാര്യമാണെങ്കിലും ഒരളവിൽ പീഡനം ഏൽക്കുന്നവർ മാനസികമായി തളരുന്നു. ആകയാൽ ദൈവജനത്തിൻറെ പ്രാർത്ഥന ഒന്നുമാത്രമേ ഈ സാഹചര്യങ്ങളിൽ പീഡനം ഏൽക്കുന്നവരിൽ അവർക്ക് ആശ്വാസം പകരുവാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ എല്ലാവിധ നിയമസഹായവും ആവശ്യമെങ്കിൽ നൽകുവാൻ പ്രതിജ്ഞാബദ്ധരാണ് എന്നുള്ള കാര്യം അറിയിക്കുന്നു. ബന്ധപ്പെട്ടവർ അതിൻറെ പൂർണ്ണവിവരണത്തോടെ സമീപിച്ചാൽ ആ നിലകളിൽ വേണ്ടുന്ന സഹായങ്ങൾ നല്കുന്നതാണ്.
Comments