top of page

ടി.പി.എം സഭാചരിത്രം

1924-ൽ ശ്രീലങ്കയിൽ മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച “സിലോൺ പെന്തെക്കോസ്ത് മിഷൻ” ആണ് ഇന്ന് “ദ പെന്തെക്കോസ്ത് മിഷൻ” എന്ന പേരിൽ ലോകത്തിലെ പ്രമുഖ പെന്തെക്കോസ്തു സഭകളിലൊന്നായി അറിയപ്പെടുന്നത്. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി പതിനാലാം വയസിൽ കൊളൊംബയിൽ എത്തി. ഇരുപത്തിയൊന്നാം വയസിലാണ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു ചർച്ച് മിഷനറി സൊസൈറ്റിയിൽ ചേരുകയും പിന്നീട് പാസ്റ്ററാകുകയും ചെയ്തത്. സി.എം.എസ് മിഷണറിയായി പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമ സഭയെ കുറിച്ചുള്ള ദർശനത്തിൻറെ അടിസ്ഥാനത്തിൽ അദ്ദേഹം പെന്തെക്കോസ്തു മിഷൻ സ്ഥാപിച്ചത്.

   നാല് വർഷത്തിനുശേഷം 1928-ൽ പാസ്റ്റർ പോൾ തിരുവിതാംകൂർ സന്ദർശിച്ച് കൊല്ലം, തിരുവനന്തപുരം, എന്നിവിടങ്ങളിൽ യോഗങ്ങൾ നടത്തി. 1933-ൽ തൂത്തുക്കുടിയിൽ സഭയുടെ ഇന്ത്യയിലെ ആദ്യത്തെ വിശ്വാസഭവനം തുടങ്ങി. നാൽപതിലധികം വർഷം സഭയ്ക്ക് നേതൃത്വം നൽകിയ പാസ്റ്റർ പോൾ 1945 ജൂലൈ നാലിന് നിത്യതയിൽ ചേർക്കപ്പെട്ടു. 1963-ൽ ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സഭ സിലോൺ പെന്തെക്കോസ്തു മിഷൻ എന്ന പേരിൽ ചെന്നൈയിൽ രജിസ്ട്രർ  ചെയ്തു. 1970-ൽ ശ്രീലങ്ക ഗവണ്മെൻറ് പാർലമെൻറിൽ പാസാക്കിയ പ്രത്യേക നിയമ പ്രകാരമാണ് മിഷനെ എപ്പിസ്ക്കോപ്പൽ സഭയായി അംഗീകരിച്ചത്. 1984 മുതൽ മിഷൻ ഇന്ത്യയിൽ ദി പെന്തെക്കോസ്തു മിഷൻ എന്ന പേര് സ്വീകരിച്ചു. ഒരോ രാജ്യത്തും മിഷൻ പ്രാദേശിക പേരുകളിലാണ് അറിയപ്പെടുന്നത്. കേരളത്തിൽ 12 സെൻറെറും 350 പ്രാദേശിക സഭകൾ ഉൾപ്പെടെ മിഷന് ഇന്ത്യയിൽ അമ്പതിലധികം സെൻറെറുകളും 1200 സഭകളും 80 വിദേശരാജ്യങ്ങൾ ഉൾപ്പെടെ 2000-ൽ അധികം പ്രാദേശിക സഭകളും ഉണ്ട്. പതിനയ്യായിരത്തോളം പൂർണസമയ സുവിശേഷവേലക്കാർ സഭയിലുണ്ട്. മിഷനിൽ സേവനത്തിന് വേതനമില്ല. സുവിശേഷവേലക്ക് വന്നതിനു ശേഷം വിവാഹിതരാകുവാൻ പാടുളളതല്ല. സുവിശേഷവേലക്കാർ ഇന്ത്യയിൽ വെള്ളവസ്ത്രം മാത്രമേ ധരിക്കാവൂ.

   മിഷൻ പ്രവർത്തകർക്കും പാസ്റ്റർമാർക്കും സ്വന്തം പേരിൽ സ്വത്ത് സമ്പാദിക്കുവാനും പറ്റില്ല. സ്നാനമേറ്റ് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് 3 വർഷം കഴിഞ്ഞവരും സഭാശുശ്രൂഷകരുടെ സാക്ഷ്യപത്രവും ദൈവവിളിയും ഉള്ളവർക്കുമാത്രമേ സുവിശേഷവേലയിൽ പ്രവേശനമുള്ളൂ.

        സുവിശേഷവേലയ്ക്ക് തെരഞ്ഞെടുക്കുന്ന സഹോദരി സഹോദരൻമാരെ 2 വർഷം ഹെഡ്കോർട്ടേഴ്സിലും ഒരു വർഷം സെൻറെർ ഫെയ്ത്ത് ഹോമിലും പരിശീലനം നൽകിയതിനുശേഷമെ പ്രദേശിക സഭകളിൽ ശുശ്രൂഷയ്ക്ക് അയക്കൂ. സഹോദരിമാരെ സിസ്റ്റർ,മദർ എന്നും സഹോദരൻമാരെ ഉപദേശി(ബ്രദർ), മൂപ്പൻ(എൽഡർ), പാസ്ററർ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.ഉപദേശിമാർ 10 വർഷത്തിന് ശേഷം മൂപ്പൻ(എൽഡർ), 20 വർഷത്തിന് ശേഷം മാത്രമേ ഓർഡിനേഷൻ നൽകുകയുള്ളൂ. വേദപഠനക്ളാസ്, ഉപവാസപ്രാർത്ഥന, ആരാധന, കൺവൻഷൻ, ഭവനസന്ദർശനം, പരസ്യയോഗം, എന്നിവയാണ് പ്രധാന ശുശ്രൂഷകൾ. ഇന്ത്യയിലും വിദേശത്തുമായി 30 ഭാഷകളിൽ പെന്തെക്കോസ്ത് പ്രസിദ്ധീകരണങ്ങൾ, ലഘുലേഖകൾ, എന്നീ പ്രസിദ്ധീകരണം നടക്കുന്നു.

 സഭയുടെ ഭരണഘടനപ്രകാരം മിഷൻറെ പരമാധികാരം പൊതുസഭയ്ക്കാണ്. എല്ലാവർഷവും മാർച്ചിൽ ചെന്നൈയിൽ ലോക കൺവൻഷനോടനുബന്ധിച്ചാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ചീഫ് പാസ്റ്ററാണ് മിഷൻറെ പരമാധികാരി.  പാസ്റ്റർ പോളിന് ശേഷം പാസ്റ്റർമാരായ ആൽവിൻ, ആർ.ഡി.ആൽവിസ്, ഫ്രെഡി പോൾ(പാസ്റ്റർ പോളിൻറെ മകൻ), എ.സി.തോമസ്, ജേക്കബ്ബ് രത്നസിംഗം, വി.ജി.സാമുവേൽ, ഏണസ്റ്റ് പോൾ, സി.കെ.ലാസറസ്, പി.എം.തോമസ്,റ്റി.യൂ.തോമസ്, വിൽസൺ ജോസഫ്, എന്നിവരായിരുന്നു സഭയുടെ ചീഫ് പാസ്റ്റർമാർ.

      പുതിയ സുവിശേഷകരെ തെരഞ്ഞെടുക്കുന്നതും അന്തർദ്ദേശീയ കൺവൻഷൻ നടക്കുന്നതും ചെന്നൈ ഇരുമ്പല്ലിയൂരിലും, കേരളത്തിൽ കൊട്ടാരക്കരയിലും, ശ്രീലങ്കയിൽ മട്ടക്കുഴിയിലും അമേരിക്കയിൽ ന്യൂജഴ്സിയിലുമാണ്.

  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page