CHURCH MEMBERSHIP
Sample Certificate

ബൈബിളിൻ പ്രകാരം കർത്താവായ യേശുക്രിസ്തുവിനെ വിശ്വസിച്ച് മാനസാന്തര സുവിശേഷം അറിയിക്കുകയും പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും പരിശുദ്ധാത്മാഭിഷേകത്തിലും അന്യഭാഷയിലും വിശ്വാസമുള്ളവരും കർത്താവായ യേശുക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രസംഗിക്കുകയും അതിനായി വിശ്വാസികളെ ഉപദേശിച്ചു വിശുദ്ധിയിൽ ഒരുങ്ങി ജീവിക്കേണ്ട ആവശ്യകതയെയും കുറിച്ച് പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഏതൊരു ക്രിസ്ത്യൻ പെന്തെക്കോസ്തു ദൈവസഭയ്ക്കും ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷനിൽ അസ്സോസിയേറ്റ് ചെയ്യാവുന്നതാണ്. ദൈവസഭയുടെ സാമൂഹികപരവും നിയമപരവുമായി നേരിടേണ്ടി വരുന്ന കാര്യങ്ങളിൽ അസ്സോസിയേഷൻ പ്രത്യേക ശ്രദ്ധാലുക്കൾ ആയിരിക്കും. അതുപോലെ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻറെ ഉദ്ദേശ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനും അസ്സോസിയേഷന് വേണ്ടുന്ന എല്ലാ പിന്തുണയും നൽകുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്. ഇത് ഒറ്റത്തവണ മെമ്പർഷിപ്പ് ആയി ക്രമീകരിച്ചിരിക്കുന്നു. 1000/-രുപയാണ് ഒറ്റത്തവണ മെമ്പർഷിപ്പ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിധ ഫീസുകളും കാലാകാലങ്ങളിൽ ദേശീയ കമ്മിറ്റിയുടെ പുനർനിർണ്ണയത്തിന് വിധേയമായിരിക്കും. (INCPA BYELAW 10-2)


