കേരള രക്ഷായാത്ര ഉത്ഘാടനം മെയ് 1ന് കൊല്ലത്ത് വച്ച്
- INCPA NEWS DESK
- Apr 23, 2017
- 1 min read

കൊല്ലം. കേരള രക്ഷാ യാത്രയുടെ ആദ്യഘട്ടം 2017 മെയ് 1 മുതൽ 4 വരെ കൊല്ലം ജില്ലയിൽ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുന്നു. ഉത്ഘാടനം 2017 മെയ് 1-ാം തീയതി ആറുമുറിക്കട ചെക്കാലമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തുന്നു. കേരള രക്ഷായാത്ര ഉത്ഘാടനം ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ നാഷണൽ പ്രസിഡൻറ് പാസ്റ്റർ ജോൺസൺ ജി വർഗ്ഗീസ് നിർവ്വഹിക്കും. ദൈവവചനപാഠശാല അഡ്മിനും കേരളരക്ഷായാത്ര ക്യാപ്റ്റനും ആയിരിക്കുന്ന പാസ്റ്റർ ബാബു മാത്യൂ സൈമൺ കേരള രക്ഷായാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിക്കും. റൂട്ട് മാനേജരായി പാസ്റ്റർ ജോയി പണിക്കർ, ലീഗൽ ആൻറ് സോഷ്യൽ ഇഷ്യൂസ് കൈകാര്യം ചെയ്യുവാൻ പാസ്റ്റർ ലിയോ ഫോൾഡ്, യോഗം അദ്ധ്യക്ഷനായി പാസ്റ്റർ ജോസ് വർഗ്ഗീസ്, കൂടാതെ പ്രസംഗകരായി പാസ്റ്റർ ബാബു മാത്യു സൈമൺ, സിസ്റ്റർ ഷീനാ ജെ.ജോൺ, പാസ്റ്റർ ലീയോ ഫോൾഡ്,പാസ്റ്റർ ജോർജ്ജ് ഏബ്രഹാം, പാസ്റ്റർ ജോയി പണിക്കർ, പാസ്റ്റർ ബിജു ദാസ് നിയോഗിക്കപ്പെട്ടിരിക്കുന്നു.
Comments