വെല്ലുവിളികളെ നേരിടുവാൻ ഒറ്റപ്പെട്ടു നിൽക്കുന്ന ദൈവസഭകൾ ലയിക്കണം
- PASTOR JOHNSON G VARGHESE
- Mar 23, 2017
- 2 min read

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയായും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകദേശം എട്ട് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ആദിത്യബിർള ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മിൽ ലയിക്കുന്നതിന് ധാരണയായത്. ലയനത്തിന് കമ്പനികൾ കണ്ടെത്തിയ കാരണങ്ങൾ ഒന്ന്, റിലയൻസ് ജിയോയുടെ രംഗപ്രവേശനത്തോടുകൂടി വിപണിയിൽ ഉണ്ടായ കടുത്ത മത്സരവും അത് നേരിടുന്നതിനുള്ള വെല്ലുവിളിയും. രണ്ട്, ജിയോയുടെ വരവോട് കൂടി എയർടെല്ലിൻറെയും ഐഡിയായുടെയും ലാഭത്തിൽ കുറവ് ഉണ്ടായി. ജിയോയുടെ വരവോട് കൂടി തങ്ങളുടെ കമ്പനി നേരിടുന്ന വെല്ലുവിളികളെ നേരിടുവാൻ വേണ്ടി രണ്ട് ഭീമൻ കമ്പനികൾ തങ്ങളുടെ പരാജയത്തെ നേരിടുവാൻ കണ്ടമാർഗ്ഗം ലയനത്തിലുടെ ഒരു വമ്പൻ കമ്പിനി ആയി ജിയോയെ നേരിടുക എന്നുള്ളതായിരുന്നു എന്നുള്ളത്.
വെല്ലുവിളികളും ഒറ്റപ്പെടുത്തലുകളും സുവിശേഷത്തിനെതിരെ ഇന്നു നിലനിൽക്കുന്ന സാമൂഹിക എതിർപ്പുകളുടേയും മധ്യത്തിൽ പെന്തെക്കോസ്തു സഭയ്ക്ക് ലഭിക്കുന്ന ഒരു വൻ ദൂതു ആണ് ഈ ഐഡിയായുടെയും വോഡഫോണിൻറെയും ലയനത്തിലൂടെ ലഭിക്കുന്നത്.
കേവലം ജാതികളായ മനുഷ്യർ തങ്ങളുടെ പരാജയത്തിൻറെയും നേരിടുന്ന വെല്ലുവിളികളുടെയും മധ്യത്തിൽ ഒറ്റപ്പെട്ടു നിന്നു പോയാൽ വമ്പൻ കമ്പനികൾ തങ്ങളെ വിഴുങ്ങിക്കളയും എന്നുള്ള ബോധ്യം അവർക്കുണ്ടാകുകയും തങ്ങളുടെ ലാഭത്തിൽ ഉണ്ടായ വിള്ളലുകളെ തിരിച്ചറിയുാവാനുമായി അവർ മനസ് വച്ചു. പരാജയങ്ങളെ തിരിച്ചറിയുവാൻ മനസ് വച്ചപ്പോൾ പിന്നെ അവരുടെ ബുദ്ധി പ്രവർത്തിച്ചത് ഇങ്ങനെ ആണ്. പരാജയങ്ങൾ നേരിടുന്നവർ ഒറ്റക്ക് നിൽക്കാതെ, ചേർന്ന് ഐക്യതയിൽ പ്രവർത്തിക്കുകയും ഒന്നാക്കപ്പെട്ടു തങ്ങൾക്ക് എതിരെ വരുന്ന ഭീമനെ നേരിടുകയും ചെയ്താൽ തങ്ങൾക്ക് നിലനിൽക്കാമെന്നും തങ്ങളുടെ നഷ്ടങ്ങളെ ലാഭമാക്കാമെന്നും അവർക്ക് മനസിലാക്കുവാനുള്ള ബുദ്ധി ഉണ്ടായി.
ഈ സാഹചര്യത്തിൽ എനിക്ക് പറയുവാനുള്ളത് ഒറ്റപ്പെട്ടും ക്ഷീണിച്ചും തളർന്നും പരാജയപ്പെട്ടും നിൽക്കുന്ന ചെറിയ ചെറിയ സഭകൾ ഒരു നല്ല ഭരണസമിതിയുടെ നേതൃത്വത്തിൽ പരസ്പരധാരണയോടും വ്യക്തമായ നല്ല ഒരു ഭരണസംവിധാനത്തിലൂടെയും ഐക്യതയിലും സ്നേഹത്തിലും പ്രാർത്ഥനയിലും കെട്ടിപ്പടുക്കപ്പെട്ട ഒരു വലിയ സഭയായി ഇന്ന് സുവിശേഷ സംബന്ധമായി ദൈവസഭകളും സുവിശേഷപ്രവർത്തകരും നേരിടുന്ന വെല്ലുവിളികളെ നേരിട്ട് പരാജയങ്ങളെ വിജയമാക്കുകയും നഷ്ടത്തെ ലാഭമാക്കുകയും സമുഹത്തിൽ നിലനിൽക്കുകയും ചെയ്യുവാൻ തക്കവണ്ണം ഒറ്റപ്പെട്ട നിൽക്കുന്ന ദൈവസഭകൾ തയ്യാറാകണം എന്ന് അറിയുക്കുന്നതിൽ തെല്ലും ലജ്ജിക്കുന്നില്ല. ഇതിന് തടസമായി ഇന്ന് നില്കുന്ന ഈഗോ പ്രശ്നങ്ങളും ഒരു ബോർഡ് മാറ്റി വക്കുന്നതിലൂടെ ഒന്നും നഷ്ടപ്പെടുന്നില്ലെന്നും മനസിലാക്കി മുകളിൽ പറയപ്പെട്ട അവസ്ഥയിലൂടെ കടന്ന് പോകുന്ന ദൈവസഭകൾ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു. ദൈവമക്കളുടെ ഐക്യതയും പരസ്പരസ്നേഹവും എതിരാളികളാൽ ഒന്നിലും കുലുങ്ങിപോകാതെ സുവിശേഷത്തിൻറെ സത്യത്തിനായി വിശ്വാസികൾ ഒന്നിച്ചു നിൽക്കണം എന്നാകുന്നു ദൈവം ആഗ്രഹിക്കുന്നത്.
ഭീമൻ കമ്പനികളും അവർക്കും അവരുടേതായ ഈഗോകളും ഒക്കെ ഉണ്ടായിട്ടും 8 മാസത്തെ ചർച്ചയിലൂടെ ഇരുകൂട്ടർക്കും ലാഭകരമായ ഒരു സമവാക്യം കണ്ടെത്തുവാൻ കഴിഞ്ഞു എങ്കിൽ പരസ്പരം സ്നേഹവും ഐക്യതയും ഉള്ള ദൈവസഭയ്ക്ക് എന്തുകൊണ്ട് ദൈവരാജ്യത്തിൻറെ വിജയത്തിനായി ഒരു സമവാക്യം കണ്ടുകൂടാ...ദൈവം തന്നെ മധ്യസ്ഥനായി ഒു നല്ല വിജയത്തിലേക്ക് ദൈവസഭയെ ഈ ആനുകാലിക വെല്ലുവിളിയുടെ മദ്ധ്യത്തിൽ നിലനിൽപ്പാൻ തക്കവണ്ണം സഹായിക്കുകയില്ലയോ...ഒരു പക്ഷേ ദൈവം ആഗ്രഹിക്കുന്ന ഒരു നാഴിക ആയിരിക്കാം ഇത് എന്ന് മനസിലാക്കി ദൈവസഭകളും ദൈവദാസൻമാരും മുന്നോട്ട് വരണം. ഇതിനായി ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസോസ്സിയേഷൻറെ പൂർണ്ണ പിന്തുണ കാംക്ഷിക്കാവുന്നതാണ്.
Comments