8-മത് കുണ്ടറ വി.ബി.എസ് ഉദ്ഘാടനം നടന്നു
- REPORTER
- Apr 9, 2017
- 1 min read

കുണ്ടറ: കുണ്ടറയിലുള്ള ഇതരപെന്തെക്കോസ്തുസഭകളുടെയും ഐ.സി.പി.എഫിൻറെയും നേതൃത്വത്തിൽ 2017 ഏപ്രിൽ 10 തിങ്കളാഴ്ച മുതൽ 15 ശനി വരെ നടക്കുന്ന 8-മത് കുണ്ടറ വി.ബി.എസിൻറെ ഉത്ഘാടനം ഇന്ന് ഞായറാഴ്ച കുണ്ടറ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്നു. വി.ബി.എസ് ജനറൽ കൺവീനർ പാസ്റ്റർ സജിത് ലാൽ ഉത്ഘാടനം ചെയ്തു. 2017 വി.ബി.എസ് കമ്മിറ്റിയിൽ പാസ്റ്റർ ജോസ് വർഗ്ഗീസ് സെക്രട്ടറി ആയും പാസ്റ്റർ ജോസഫ് ട്രഷറർ ആയും പാസ്റ്റർ ജോർജ്ജ് ഏബ്രഹാം ജോയിൻറ് കൺവീനറായും ഭാരവാഹിത്വം വഹിക്കുന്നു. കൂടാതെ ഐ.സി.പി.എഫ് പ്രതിനിധികളായി ബ്രദർ ഫ്രാങ്ക്ളിൻ ഫ്രാൻസിസ്, ബ്രദർ ഡിക്സൺ, ജോൺ വി.ലാൽ എന്നിവരും മുഖ്യഭാരവാഹികളായി പ്രവർത്തിക്കുന്നു. വി.ബി.എസ് ഡയറക്ടറായി ബ്രദർ സുമേഷ് നേതൃത്വം കൊടുക്കുന്നു. എക്സൽ മിനിസ്ട്രി ആണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
Comments