top of page

SOCIAL WORKERS

മറ്റുള്ളവരുടെ നന്മയ്കും സഹായത്തിനുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവൻ രക്ഷാ പ്രവർത്തനങ്ങളും മറ്റ് അത്യാഹിത അപകടങ്ങളിൽ മറ്റുള്ളവരെ സഹായിക്കേണ്ടുന്നതിനും ഗവണ്മെൻറുമായി സഹകരിച്ച് പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും പരിസ്ഥിതി ശുദ്ധീകരണം, മറ്റ് ഏത് പ്രവർത്തനങ്ങളിലും സമുഹത്തിൻറെയും വ്യക്തികളുടെയും സഹായത്തിനുമായി പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട് വിതരണം ചെയ്യുന്ന ഒറ്റത്തവണ മെമ്പർഷിപ്പ് ആണ് സോഷ്യൽ വർക്കേഴ്സ് മെമ്പർഷിപ്പ്. 500/- രൂപയാണ് ഒറ്റത്തവണ മെമ്പർഷിപ്പ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. പെന്തെക്കോസ്ത്  ദൈവസഭകളിൽ അംഗമായിരിക്കുന്ന ആർക്കും ഈ മെമ്പർഷിപ്പിന് അർഹരാണ്. സഭാ പാസ്റ്റേർസിൻറെ സാക്ഷ്യപത്രം ഉണ്ടായിരിക്കേണ്ടതാണ്. അസ്സോസിയേഷൻറെ താത്പര്യങ്ങൾക്കോ, നിയമങ്ങൾക്കോ, എതിരായി പ്രവർത്തിക്കുന്ന ആരുടെയും മെമ്പർഷിപ്പ് കാൻസൽ ചെയ്യുന്നതാണ്. 5 വർഷം ആണ് ഐഡിൻറിറ്റി കാർഡിൻറെ കാലാവധി. എന്നാൽ അഞ്ച് വർഷം കഴിഞ്ഞ് 150 രൂപ നൽകി വീണ്ടും  പുതുക്കേണ്ടതാണ്. പുതുക്കാത്ത ഐഡിൻറിറ്റി കാർഡ് കാലഹരണപ്പെടുന്നതാണ്. നഷ്ടപ്പെട്ട ഐഡിൻറിറ്റി കാർഡ് വീണ്ടും ലഭിക്കേണ്ടുന്നതിനും 150 രൂപ നൽകേണ്ടതാണ്. എല്ലാവിധ ഫീസുകളും കാലാകാലങ്ങളിൽ ദേശിയ കമ്മിറ്റിയുടെ പുനർനിർണ്ണയത്തിന് വിധേയമാണ്.

Anchor 1
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page