top of page

INCPA ഇന്ത്യൻ ദൈവസഭക്ക് മുന്നോട്ട് വക്കുന്ന ഒരു നിർദ്ദേശം

  • INCPA ADMISTRATIVE OFFICE
  • Feb 16, 2017
  • 2 min read

ഇന്ത്യയിലെ മുൻനിര ദൈവസഭകളുടെ നേത്യത്വത്തം വഹിക്കുന്ന

ദൈവദാസൻമാരുടെ ശ്രദ്ധയ്ക്ക് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷൻ ഒരു നിർദ്ദേശം വക്കുന്നു. ഇതിൽ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷൻ എന്ന സംഘടനക്ക് എന്തു കാര്യം എന്ന് ചോദിച്ചാൽ, ദൈവസഭയുടെ ആത്മീക ഭൌമീക നിലനിൽപ്പിനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഇത് എന്ന് അറിയിച്ചുകൊള്ളുന്നു. കൂടാതെ ദൈവസഭയുടെ ആവശ്യങ്ങൾ ഗവണ്മെൻറ് തലത്തിൽ എത്തിക്കുന്ന ഒരു ഏജൻസി കൂടി ആണ്. ഇത് ഈ സാഹചര്യത്തിൽ ചർച്ച് ഓഫ് ഗോഡിനോട് മാത്രമല്ല, അസംബ്ളിസ് ഓഫ് ഗോഡ്, ഇന്ത്യാ പെന്തക്കോസ്തു സഭ, ശാരോൻ എന്നിങ്ങനെ മുൻനിരയിൽ നിൽക്കുന്ന എല്ലാ ദൈവസഭകളോടും ഉള്ള ഞങ്ങളുടെ നിർദ്ദേശങ്ങളും അപേക്ഷകളുമാണ്. ഒരു ആയുസ് മുഴുവൻ തങ്ങളുടെ ചോരയും നീരും തങ്ങളുടെ സമ്പത്തും അവരവർ ഉൾപ്പെട്ടു നിൽക്കുന്ന സംഘടനയിൽ പാസ്റ്റേർസ് ആയി പ്രവർത്തിച്ച് ദൈവസഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചില ദൈവദാസൻമാർ പിന്നത്തേതിൽ വാർദ്ധക്യ സഹജമായി മരിക്കുകയും ഭാര്യ വിധവയായി സാമ്പത്തിക ക്ളേശം അനുഭവിക്കുകയും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും വിവാഹം കഴിച്ച് അയക്കാനും ദൈനം ദിന ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിപ്പാനും ഇടയായി തീരുന്നു. ഇങ്ങനെയുള്ള ദൈവദാസൻമാർ പലരും തങ്ങളുടെ സ്വത്ത് വീതം വേണ്ടന്നു വക്കുകയും ചിലർക്ക് അത് കുടുംബത്തിൽ നിന്ന് നൽകാതിരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചില ദൈവദാസൻമാർ അകാലത്തിൽ അപകടത്തിലോ, രോഗം മൂർച്ചിച്ചോ മരിക്കുന്നതായി കാണുന്നു. ഇവിടെ ഞങ്ങൾ നിർദ്ദേശിക്കുന്ന ഒരു കാര്യം ഇവർക്കാർക്കും ചെലവിന് കൊടുക്കാനല്ല ഞങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ സ്ഥലവും വീടും ഇല്ലാതെ വിധവകളായിരിക്കുന്ന അനേകർ ഉണ്ട്. അവരെ സ്വന്ത കുടുംബക്കാർ തിരിച്ച് കൈകൊള്ളാതെ നിന്ദിക്കപ്പെടുകയും തള്ളിക്കളയുകയും ചെയ്യുന്നു. ആകയാൽ ദൈവസഭകളോട് ഞങ്ങൾക്ക് പറയുവാനുള്ളത് മുൻ നിരയിൽ നിൽക്കുന്ന എല്ലാ ദൈവസഭകളും അവരവരുടെ സ്ഥാപനത്തിൻറെ പേരിൽ ഒന്നോ രണ്ടോ ഏക്കർ സ്ഥലം വാങ്ങി അവിടെ 50-100 വരെ ഉള്ള ഒരു ബെഡ് റൂമും ഹാളും കിച്ചണും അകത്ത് ബാത്ത് റൂമും(ഏറ്റവും ചുരുങ്ങിയത്) ഉള്ള ഫ്ളാറ്റുകൾ(ഹൌസിംഗ് സൊസൈറ്റി) പണിഞ് അർഹരായ ദൈവസഭകൾക്ക് വേണ്ടി പ്രവർത്തിച്ച് അകാലത്തിൽ മരിച്ച ദൈവദാസൻമാരുടെ വിധവകളെ പാർപ്പിച്ച് സംരക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു. സ്വന്തം മക്കളില്ലാത്തവരും മക്കൾ തള്ളികളഞ്ഞവരും മക്കൾക്ക് വീട് വക്കാൻ പ്രാപ്തി ഇല്ലാത്തവരും എവിടെ പാർക്കണം എന്നുള്ളത് ദൈവസഭയുടെ മനസാക്ഷിക്ക് വിടുന്നു. കോടികണക്കിന് വരുന്ന സാമ്പത്തിക വരുമാനം കേവലം കല്ലും മണ്ണും ആയ മണിമാളികളായി തങ്ങളുടെ ഓഫീസുകളെയും സ്ഥാപനങ്ങളെയും പണിയുമ്പോൾ സാധുക്കളെ സംരക്ഷിക്കുന്ന ഈ പ്രവർത്തനം മറന്നുപോയാൽ പ്രതിഫലനാളിൽ സഭ ലജ്ജിപ്പാൻ ഇടയായി തീരും. അനേക ദൈവമക്കളുടെ വിയർപ്പിൻറെ ഫലം ആണ് ദൈവസഭയുടെ സമ്പാദ്യം. ആരുടെയും സ്വന്തമല്ല. ആകയാൽ അധികാരികൾ ഈ ആവശ്യം പരിഗണനയിലെടുത്ത് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. ഒരു ചോദ്യം ചർച്ച് ഓഫ് ഗോഡിൽ ഇപ്പോൾ ഓവർസീയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏതേലും ദൈവദാസൻമാർക്ക് വാഗ്ദത്തം ചെയ്യുവാൻ കഴിയുമോ? ഈ കാര്യത്തിൽ സഹപ്രവർത്തകരായ എല്ലാ ദൈവദാസൻമാരും വേണ്ടപോലെ തങ്ങളുടെ സഭാ നേതാക്കൻമാരോട് സമ്മർദ്ദം ചെലുത്തണം എന്നപേക്ഷിക്കുന്നു.


 
 
 

Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page