കേരള രക്ഷായാത്ര
- NEWS DESK
- Apr 13, 2017
- 1 min read

പ്രമുഖ ക്രിസ്തിയ ഫേസ്ബുക്ക് ഗ്രൂപ്പായ ദൈവവചന പാഠശാല കേരള രക്ഷായാത്ര നടത്തുന്നു. ഇന്ന് ഇന്ത്യയിലും പ്രത്യേ കാൽ കേരളത്തിലും നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക തിന്മകൾക്കെതിരെ സുവിശേഷത്താലുള്ള പരിഹാരമാർഗ്ഗം നിർദ്ദേശിച്ചുകൊണ്ട് കേരളം മുഴുവൻ സഞ്ചരിച്ച് പ്രംസംഗിക്കുവാൻ ആഗ്രഹിക്കുന്നതായി ഗ്രൂപ്പ് അഡ്മിനും പ്രശസ്ത ബൈബിൾ ടീച്ചറും ആയ പാസ്റ്റർ ബാബു മാത്യു സൈമൺ അറിയിച്ചു. പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ MPFT യുടെ മറ്റൊരു ഗ്രൂപ്പാണ് ദൈവവചനപഠനശാല. കേരള രക്ഷായാത്രയുടെ ആദ്യ ഘട്ടം കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ടാണ് ചെയ്യുന്നുത്. ആദ്യഘട്ടം ഉത്ഘാടനം മെയ് ഒന്നിന് കൊല്ലത്ത് കുണ്ടറയിൽ ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തുന്നു. കൊല്ലം ജില്ലയിൽ കേരള രക്ഷായാത്രയുടെ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ആണ്. കേരള രക്ഷായാത്രയിൽ സുവിശേഷ ദൂത് അറിയിക്കുവാനായി സിസ്റ്റർ ഷീന ജോൺ, സിസ്റ്റർ പ്രയിസി ടോംസൺ, സിസ്റ്റർ ഷീലാ ദാസ്, കൂടാതെ ക്രിസ്തീയ ശുശ്രൂഷയിൽ മുൻനിരയിൽ നിൽക്കുന്ന അനേക സഹോദരിമാരും ദൈവദാസൻമാരും ഇതിൽ പങ്കെടുക്കുന്നു. ആനുകാലികമായി ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും ധാർമ്മികവുമായ അരാജകത്വത്തിൽ ഏറെ പ്രസക്തി ഉള്ള വിഷയങ്ങളാണ് കേരള രക്ഷായാത്ര ഏറ്റെടുത്തിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ലൈംഗീക പീഢനങ്ങൾ, സാത്താൻ സേവകൾ, മന്ത്രവാദം,ആഭിചാരം, എന്നിവയാൽ ഉണ്ടാകുന്ന പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ അപലപിച്ചും സുവിശേഷത്തിലൂടെ മാനസാന്തര സുവിശേഷം അറിയിച്ച് പാപികളെയും സമുഹത്തെയും ബോധ്യപ്പെടുത്തുവാൻ വേണ്ടി നിയോഗം ഏറ്റെടുത്തിരിക്കുന്ന ദൈവവചനപഠനശാലയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും INCPA നാഷണൽ പ്രസിഡൻറ് അറിയിച്ചു. കൊല്ലം ജില്ലയിൽ കേരള രക്ഷായാത്രയുടെ ആതിഥേയത്വം വഹിപ്പാൻ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷന് അവസരം ലഭിച്ചത് വളരെ സന്തോഷം പകരുന്നതാണ് എന്ന് INCPA കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments