കേരള രക്ഷായാത്ര സമാപനം കോട്ടയത്ത്
- REPORTER
- May 22, 2017
- 1 min read

കൊല്ലം: പ്രമുഖ സോഷ്യൽ മീഡിയ ക്രിസ്ത്യൻ ഫേസ്ബുക്ക് ഗ്രൂപ്പായ ദൈവവചനപഠനശാല(MPFT)യുടെ നേതൃത്വത്തിൽ നടന്ന കേരളരക്ഷായാത്രയുടെ സമാപനം കോട്ടയത്ത് വച്ച് 2017 മെയ് 23ന് ബുധനാഴ്ച നടക്കുന്നു. അന്നേ ദിവസം കോട്ടയത്ത് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സുവിശേഷ പ്രചരണം രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്നതും വൈകുന്നേരം സമാപനയോഗം നടക്കുന്നതുമാണ്. മെയ് ഒന്നിന് കൊല്ലം ജില്ലയിൽ ആറുമുറിക്കട ചെക്കാലമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ച് INCPA നാഷണൽ പ്രസിഡൻറ് പാസ്റ്റർ ജോൺസൺ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത് അനുഗ്രഹിച്ച് അയച്ച കേരള രക്ഷായാത്ര കേരളത്തിൻറെ വിവിധ ജില്ലകളിൽ വളരെ വിജയകരവും അനുഗ്രഹപ്രദവുമായി നടന്നു. കേരള രക്ഷായാത്രയുടെ ക്യാപ്റ്റൻ പാസ്റ്റർ ബാബു മാത്യൂ സൈമൺ നയിച്ച ഈ സുവിശേഷ യാത്ര കേരളത്തിൻറെ വിവിധ ജില്ലകളിൽ വളരെ വലിയ പ്രതികരണമാണ് ഉളവാക്കിയത്. നിലവിലുള്ള സുവിശേഷ വിരോധികളുടെ നടുവിൽ യാതൊരുവിധ തിക്ത ഫലങ്ങളില്ലാതെ ദൈവത്തിൻറെ ക്യപയുടെ വലങ്കൈ വെളിപ്പെട്ട ഒരു യാത്ര ആയിരുന്നു ഇത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ MPFT യുടെ ചില അംഗങ്ങളുടെ സാന്നിധ്യം വളരെ സഹായകരമായിരുന്നു. കേരളത്തിൽ കേരളരക്ഷായാത്രയ്ക് വേണ്ടുന്ന പങ്കാളിത്തം വഹിച്ചിരിക്കുന്നത് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ ആണ്.
Kommentare