INCPA VISION AND MISSION-ഉദ്ദേശ ലക്ഷ്യങ്ങൾ
- INCPA ADMINISTRATIVE OFFICE
- Feb 18, 2017
- 2 min read

1. ക്രിസ്തീയ വിശ്വാസത്തോടൊപ്പം രാജ്യസേവനം...അത് ഏത് നിലയിലും ആകാം... പക്ഷേ ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്യരുത്.
2. ഭരണമോ അധികാരമോ ഇല്ലാതെ തന്നെ ജനസേവനവും രാഷ്ട്രവികസനത്തിനായി കാലാകാലങ്ങളിൽ നിലവിൽ വരുന്ന ഗവണ്മെൻറിനെ സഹായിച്ചും എന്നാൽ ക്രിസ്തീയ സ്വാതന്ത്യത്തെ ഹനിക്കുന്ന നിയമത്തെ എതിർത്തും ഗവണ്മെൻറിൽ തങ്ങളുടേതായ സ്വാധീനത്തെ ചെലുത്തുവാനും എതിർക്കേണ്ടതിനെ എതിർക്കുവാൻ തക്ക ആർജ്ജവുമുള്ള പൌരസമുഹം ആയി മാറുവാൻ കഴിയും എന്നുള്ളത് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷൻ വിശ്വസിക്കുന്നു.
3. ക്രിസ്തീയ പെന്തക്കോസ്തു വിശ്വാസം സംരക്ഷിക്കപ്പെടുക. ബൈബിൾ അനുസരിച്ചു വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്യം ഭരണഘടനാപരമായിട്ടുള്ളത് ഉറപ്പ് വരുത്തുക.
4. തുല്യമൌലീക നീതി മതപരമായിട്ടുള്ളത് ഉറപ്പ് വരുത്തുക.
5. ക്രിസ്തീയ വിശ്വാസത്തിൻറെ പേരിൽ കുടുംബവിലക്ക്, സ്വത്ത് വിലക്ക്, ഊര് വിലക്ക്, സാമൂഹ്യ പ്രതികാരം ഇവ നേരിടുന്നവരെ സംരക്ഷിക്കുക.
6. പെന്തക്കോസ്തു വിഭാഗത്തെ പ്രത്യേക കാറ്റഗറി ആയി ഗവണ്മെൻറ് അംഗീകരിക്കുക. ഇൻഡ്യയിൽ വിവിധ മതത്തിൽ നിന്നും ക്രിസ്തീയ പരമ്പരാഗത മതത്തിൽ നിന്നും പുതിയ വിശ്വാസം സ്വീകരിച്ച് മാനസാന്തരപ്പെട്ട് ജലസ്നാനം കഴിച്ച് ജീവിക്കുന്നവരെ പുതിയ കാസ്റ്റ്/ കാറ്റഗറി/കമ്മ്യൂണിറ്റിആയിഅംഗീകരിക്കുക..
7. പെന്തക്കോസ്തു വിഭാഗത്തിന് പ്രത്യേക സഭാ രജിസ്ട്രേഷൻ നൽകുക.
8. കേരളത്തിലെ ഒരോ പഞ്ചായത്തിലും/മുനിസിപ്പാലിറ്റിയിലും സെമിത്തേരി ഇല്ലാത്ത പെന്തക്കോസ്ത് സഭകൾക്ക് പ്രത്യേകം സെല്ലോ, സെമിത്തേരിക്കുള്ള സ്ഥലമോ, പൊതുശ്മശാനമോ അനുവദിച്ചു തരിക.
9. ക്രിസ്തീയ സുവിശേഷപ്രവർത്തനത്തെ, മതപരിവർത്തനമെന്ന പേരിൽ വ്യക്തികളും സമുഹങ്ങളും സംഘടകളും ആക്രമിക്കുന്നതിൽ നിന്ന് ഗവണ്മെൻറിൻറെ സംരക്ഷണംഉറപ്പ് വരുത്തുക.
10. സഭകൾ നശിപ്പിക്കുന്ന വ്യക്തികളിൽ നിന്നോ, സംഘടനകളിൽ നിന്നോ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടി ഗവണ്മെൻറ് കൈകൊള്ളുക.
11. ക്രിസ്ത്യാനികളുടെ താൽപര്യങ്ങളും സാമൂഹ്യസുരക്ഷിതത്വവും ആരാധന സ്വാതന്ത്യവും ഉറപ്പ് വരുത്തേണ്ടത് പൊളിറ്റീഷ്യൻമാരുടെ ഉത്തരവാദിത്വം ആണ് വിചാരിച്ച് നാം അവരെ മാത്രം ആശ്രയിക്കുന്നു. എന്നാൽ നാമാണ് അത് നമ്മൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത്. രാജ്യത്തിൽ നാം പൂർണ്ണ സന്തോഷത്തോടും സമാധാനത്തോടും പൂർണ്ണസ്വാതന്ത്യത്തോടും കൂടെ ആണോ നാം ജീവിക്കുന്നത് എന്ന് നാം തന്നെ ഉറപ്പ് വരുത്തണം. ഇല്ലങ്കിൽ നാം അതിന് വേണ്ടി പോരാടണം. നീതിക്കായി ദാഹിക്കുക, ന്യായത്തിനായി മുറവിളി കൂട്ടുക. ദൈവത്തിൻറെ കരം വെളിപ്പെടും. രാജ്യത്തിന് നന്മ ഉണ്ടെങ്കിലെ നമുക്കും നന്മ ഉണ്ടാകൂ എന്ന് വിശ്വസിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയുംചെയ്യുക
12. നാം വിശ്വസിക്കുന്നു, രാജ്യത്തിൻറെ സമാധാനവും സന്തോഷവും സുരക്ഷിതത്വവും യേശുക്രിസ്തുവിന് മാത്രമേ നൽകുവാൻ കഴിയുകയുള്ളൂ എന്ന്.
13. കർത്താവായ യേശുക്രിസ്തുവിനെ മാനസാന്തര അനുഭവത്തിൽ വിശ്വസിച്ച് സ്നാനപ്പെടുന്നവരെല്ലാം പെന്തക്കോസ്ത് എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ് എന്നും അവരെ ഒരു സമുഹമായി നിലനിർത്തേണ്ടത് ദൈവരാജ്യത്തിനും ഐഹീക നന്മകൾക്കും ആവശ്യമാണ് എന്ന് ബോധ്യപ്പെടുത്തുക.
14. പെന്തെക്കോസ്തുവിശ്വാസികളുടെ ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവർത്തിക്കുകയും അവരുടെ നന്മക്ക് വേണ്ടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക.
15. ഇന്ത്യയിലുള്ള എല്ലാ പെന്തെക്കോസ്തു ദൈവസഭകളുടെയും, പാസ്റ്റേർസിൻറെയും വിശ്വാസികളുടെയും കണക്ക് സ്റ്റേറ്റ് തലത്തിലും ദേശീയതലത്തിലും കണ്ടെത്തുക.
16. സുവിശേഷം നിമിത്തം ഉപദ്രവങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്ന ദൈവസഭകളുടെയും ദൈവദാസൻമാരുടെയും വിവരങ്ങൾ ശേഖരിക്കുകയും അവർക്ക് നൽകേണ്ട ആത്മീയ,ശാരീരിക,നിയമ സഹായങ്ങൾ അസ്സോസിയേഷൻറെ പ്രാപ്തിക്ക് ഒത്തവണ്ണം ചെയ്യുക.
17. പീഡിപ്പിക്കപ്പെടുന്ന പെന്തെക്കോസ്ത് വിശ്വാസികളെ കുറിച്ചുള്ള ആശങ്ക ഗവണ്മെൻറിനെയും പോലീസ് ഡിപ്പാർട്ട്മെൻറിനെയും അറിയിക്കുകയും അതിൻമേലുള്ള നിയമനടപടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യുക.
18. വിവിധതരം മെമ്പർഷിപ്പ് എടുത്തിട്ടുള്ളവർക്കും അസ്സോസിയേഷൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്കും ഐഡിൻറിറ്റി കാർഡുകൾ വിതരണം ചെയ്യുക
19, യേശുക്രിസ്തു ദൈവപുത്രൻ എന്ന് പ്രസംഗിക്കുക, യേശുക്രിസ്തു പഠിപ്പിച്ച ഉപദേശങ്ങൾ ബൈബിൾ പ്രകാരം ഉള്ളത് ലോക ജനതയെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. അങ്ങനെ വിശ്വസിക്കുന്നവരെ പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക. പട്ടണം തോറും ദൈവസഭകൾ സ്ഥാപിക്കുക.
20. മേൽപറഞ്ഞ സംഗതികൾക്ക് പുറമേ ഓർഗനൈസേഷൻറെ പൊതുവായ തീരുമാനം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുക.
21. ദൈവവചനത്തിനും ക്രിസ്തീയ വിശ്വാസത്തിനും എതിരെ ഉയരുന്ന എല്ലാ നിയമങ്ങളോടും പ്രതികരിച്ച് വിശ്വാസത്തെ പ്രഖ്യാപിക്കുക.
Comments