top of page

About us

ക്രിസ്തുയേശുവിൽ ഏവർക്കും സ്നേഹ വന്ദനം.

ഉപദ്രവങ്ങളും പീ‌‌ഢകളും ദൈവസഭക്ക് ഒരു പുതുമ അല്ല. ക്രിസ്തീയ പെന്തെക്കോസ്തു ദൈവസഭകൾ സുവിശേഷപരമായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവമക്കൾ  ഐക്യതയിലും പ്രാർത്ഥനയിലും അന്യോന്യം ആശ്വാസമായി തീരേണ്ടത് വളരെ അനിവാര്യമാണ്. അങ്ങനെ കാലത്തിൻറെ പ്രതികൂലങ്ങളെ ഐക്യമായി നേരിടുകയും അത് അനുഭവിക്കുന്നതിൽ യാതൊരു അധൈര്യക്കേടും കാണിക്കാതെ അനുഭവിക്കുകയും ചെയ്യേണ്ട ആവശ്യകത ദൈവസഭയ്ക്ക് ഉണ്ട്. എന്നാൽ പലപ്പോഴും പീഢനങ്ങൾ അനുഭവിക്കുന്നവർ അനുഭവിക്കുകയും പീ‌‌ഢനങ്ങൾ നേരിടാത്തവർ അതിനെ കുറിച്ചു അറിവില്ലാതെയുമിരിക്കുന്ന സംഭവങ്ങൾ ഒറ്റപ്പട്ടതല്ല. ആകയാൽ ഒരു അവയവത്തിന് വേദന ഉണ്ടാകുമ്പോൾ ആ അവയവത്തോടൊപ്പം ശരീരത്തിലെ എല്ലാ അവയവങ്ങളും വേദന പങ്കിടേണ്ടതായിട്ടുണ്ട്. ആകയാൽ ഇന്ന് ഇന്ത്യയിൽ ദൈവസഭകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പീഢന കാലയളവിൽ ദൈവജനം ഒന്നിച്ചു നിന്നു പ്രശ്നങ്ങളെയും പ്രതികൂലങ്ങളെയും അതിജീവിക്കണം. അതിന് വേണ്ടിയാണ് ഇന്ത്യയിലെ എല്ലാ ദൈവസഭകൾക്കും ദൈവജനങ്ങൾക്കും ഒന്നു ചേർന്നു നില്കുവാനുള്ള ഒരു വേദിയായിട്ടാണ് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷന് രൂപം നൽകിയിരിക്കുന്നത്. ആകയാൽ ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തായിരിക്കുന്ന ദൈവജനങ്ങൾ ഈ സംരഭത്തോടു ചേർന്ന് INCPA യുടെ ഉദ്ദേശലക്ഷ്യങ്ങൾ അതിൻറെ പൂർത്തീകരണത്തിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന സഹായങ്ങളും സഹകരണങ്ങളും നൽകി ഇതിൻറെ പ്രവർത്തനങ്ങളെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുകയാണ്.
ദൈവത്തിൻറെ കരം നമ്മോടുകുടെ ഇരിക്കുകയും നാം അവൻറെ നാമത്തിൽ എഴുന്നേറ്റ് പണിയുകയും ചെയ്യുവാൻ തക്കവണ്ണം ദൈവകൃപ നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.


എന്ന് ക്രിസ്തുയേശുവിൽ

പാസ്റ്റർ ജോൺസൺ ജി വ‍ർഗ്ഗീസ്
നാഷണൽ പ്രസിഡൻറ്
 

  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page