HUMAN RIGHTS ACTIVIST
എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്തൃങ്ങളുമാണ് മനുഷ്യാവാകാശം എന്നറിയപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്തൃത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിന് മുൻപിൽ തുല്യതയ്ക്കുള്ള അവകാശം തുടങ്ങിയ പൌരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യുവാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹിക നീതി നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്തൃം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്. ആകയാൽ ഈ വക പ്രവർത്തനങ്ങളാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. ആ നിലയിൽ പ്രവർത്തിപ്പാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേക നിലയിൽ പരിശീലനം നൽകി ഐഡിൻറിറ്റി കാർഡുകൾ വിതരണം ചെയ്യുന്നു. അവർക്ക് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷനിൽ മനുഷ്യാവകാശ പ്രവർത്തകരായി പ്രവർത്തിക്കാവുന്നതാണ്. മനുഷ്യാവകാശ പ്രവർത്തനത്തിന് വേണ്ടിയുള്ള ഐഡിൻറിറ്റി കാർഡോട് കൂടിയ മെമ്പർഷിപ്പിന് ഫീസ് ഒരിക്കലായി 1000/- രൂപയും അഞ്ച് വർഷം കൂടും തോറും കാർഡുകൾ പുതുക്കുന്നതിലേക്കായി 500/- രൂപയും ആയി നിജപ്പെടുത്തിയിരിക്കുന്നു. എല്ലാവിധ ഫീസുകളും കാലാകാലങ്ങളിൽ ദേശീയ കമ്മിറ്റിയുടെ പുനർനിർണ്ണയത്തിന് വിധേയമാണ്.(incpa byelaw 10-5)


