top of page

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി യു.എസ്. റിപ്പോർട്ട്

  • INCPA HUMAN RIGHTS WING
  • Mar 5, 2017
  • 1 min read

വാഷിംഗ്ടൺ: മതസ്വാതന്തൃത്തിനും വിദേശ സഹായത്തോടെ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നതിനുമുള്ള നിയന്ത്രണം, അഴിമതി, പോലിസിൻറെയും മറ്റു സുരക്ഷാ ഏജൻസികളുടെയും അതിക്രമം എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാന മനുഷ്യാവകാശ പ്രശ്നങ്ങളെന്ന് യു.എസ്.വിദേശകാര്യവകുപ്പ്. വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച 2016 ലെ റിപ്പോർട്ടിൻമേലാണ് ഈ പരാമർശമുള്ളത്. യു.എസിൻറെ എതിർചേരിയിൽ നിൽക്കുന്നവരും സംഖ്യ കക്ഷികളുമായ 199 രാജ്യങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഇന്ത്യയിലെ മറ്റു പ്രശ്നങ്ങളായി പട്ടികയിൽ പരാമാർശിക്കപ്പെട്ടവ, പീഢനം, മാനഭംഗം, സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ എന്നിവർക്കെതിരായ അതിക്രമങ്ങൾ, മതം , ജാതി, ഗോത്രം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം, സാമൂഹിക ആക്രമണങ്ങൾ, സ്ത്രീധന മരണങ്ങൾ, ഗാർഹികാക്രമണങ്ങൾ, ദുരഭിമാനക്കൊലകൾ എന്നിവയാണ്.


Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page