യിസ്രായേല്‍ രാജ്യം വിഭജിക്കപ്പെടുവാനുള്ള കാരണം
- Pastor Johnson G Varghese
- Feb 18, 2017
- 1 min read
ബോംബെ കുരിയർ പ്രസില് 1811-ൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ് മലയാളത്തിലെആദ്യത്തെ ബൈബിള് വിവര്ത്തനം. ഡോ.ക്ലോഡിയസ് ബുക്കാനന്റെ നിര്ദ്ദേശാനുസരണംകോട്ടയത്തെ സിറിയന് ബിഷപ്പായിരുന്ന മാര് ഡയനേഷ്യസ് ഒന്നാമന്റെ മേല് നോട്ടത്തിലാണ്പ്രസ്തുത വിവര്ത്തനം തയ്യാറാക്കിയത്. സുറിയാനിയില് നിന്ന് നേരിട്ടായിരുന്നു വിവര്ത്തനം.പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പോസ്തലപ്രവര്ത്തികളും മാത്രമേ 1811-ല്ഇപ്രകാരം ചെയ്തിരുന്നുവുള്ളു. കേരളത്തില് മലയാളം അച്ചടി ഇല്ലാതിരുന്നതിനാല്ബോംബെയിലെ കുരിയര് പ്രസിലാണ് മലയാളം അച്ചുകള് കൊത്തിയുണ്ടാക്കി ഇതിന്റെ മുദ്രണംനിവര്ത്തിച്ചത്. എന്നാല് ഈ ബൈബിളിന് വലിയ പ്രചാരം കിട്ടിയില്ല. കാരണം അന്നത്തെതമിഴ് കലര്ന്ന അതിന്റെ ഭാഷയുടെ പരിമിതിയാലും മറ്റു തടസ്സങ്ങളും ആയിരുന്നു അതിന്റെകാരണം. ഇതിന് 9-അര ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള 504 പേജുകളാണ്ഉണ്ടായിരുന്നത്.
പിന്നീട് 1829-ല് രണ്ട്ആശാരിമാരുടെയും ഒരു തട്ടാന്റെയും സഹായത്തോടെ കോട്ടയം സി.എം.എസ്. പ്രസില്റവ.ബഞ്ചമിന് ബെയ്ലിയുടെ നേതൃത്വത്തില് താന് തന്നെ രൂപ കല്പന ചെയ്തുണ്ടാക്കിയ ഒരുപ്രസിലാണ് ആദ്യമായി കേരളത്തില് പുതിയനിയമ പരിഭാഷ അച്ചടിച്ചത്. 1839-ല്പഴയനിയമത്തിലെ മോശൈക പഞ്ചഗ്രന്ഥങ്ങളും 1842-ല് സമ്പൂര്ണ്ണ ബൈബിള് വിവര്ത്തനവുംബെയ്ലി തന്നെ തയാറാക്കി. ഇതാണ് മലയാള ഭാഷയിലെ ആദ്യത്തെ ബൈബിള്.
എന്നാല് ബെയ്ലിയുടെ പുതിയനിയമപരിഭാഷ പരിഷ്കരിച്ചുകൊണ്ട് 1868-ല് മംഗലാപുരത്ത് നിന്നും ബഹുഭാഷ പണ്ഡിതനായഹെര്മ്മന് ഗുണ്ടര്ട്ട് നമ്മുടെ കര്ത്താവും രക്ഷിതാവും ആയ യേശുക്രിസ്തുവിന്റെപുതിയ നിയമം എന്ന് നാമകരണം ചെയ്ത്കൊണ്ട് മലയാളം പുതിയനിയമ പരിഭാഷപ്രസിദ്ധീകരിച്ചു.
ഇതിനോടകം മലയാള ഭാഷയ്ക്കുണ്ടായപുരോഗതിക്കനുസരിച്ച് വേദപുസ്തക വിവര്ത്തനത്തിനും സാരമായ മാറ്റം വരുത്തി. സി.എം.എസുകാരുംബാസല് മിഷന്കാരും ഒരുമിച്ച് ഒരു സമ്പൂര്ണ്ണ ബൈബിള് 1910-ല് മംഗലാപുരം പ്രസ്സില്നിന്നും മുദ്രണം ചെയ്തു. ഇതാണ് ഇന്ന് പ്രൊട്ടസ്റ്റന്ഡ് വിഭാഗങ്ങള്ക്കിടയില്പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം.
Comments