ഇൻഡ്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻറെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു.
- BY INCPA
- Feb 15, 2017
- 2 min read
പെന്തക്കോസ്തു ദൈവസഭ ജാതീയ പാരമ്പര്യ കൂട്ടായ്മ അല്ല. അതിൽ വിവിധ സഭകളിലും സമുഹത്തിൽ നിന്നും ജാതികളിൽ നിന്നും ഭാഷകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും യേശുക്രിസ്തുവിൽ വിശ്വസിച്ച് മാനസാന്തരപ്പെട്ടവരുടെ കൂട്ടായ്മയും കൂട്ടവും ആണ്. അതിൽ വിവിധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇങ്ങനെ ലോകത്തിൻറെ നാനാദിക്കുകളിലും രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്നു. ഇതിൽ ഇന്ത്യയിൽ ഉള്ള പെന്തക്കോസ്തു ദൈവസഭാ ജനങ്ങളുടെ സാമൂഹ്യപരമായ ഉന്നമനത്തിനും അവരുടെ സാമൂഹികവും മൌലീകവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും രാജ്യത്ത് സുവിശേഷത്തിനും ദൈവസഭകൾക്കും ദൈവജനങ്ങൾക്കും എതിരായി നടക്കുന്ന ഒറ്റപ്പെട്ടതും നിരന്തരവുമായ അക്രമസംഭവങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുവാനും നീതി ലഭിക്കുവാനും സ്വതന്ത്രവും നീതിപൂർവ്വവുമായ, ഭരണഘടന വാഗ്ദത്തം നൽകുന്ന അവകാശങ്ങളോട് കൂടെ ക്രിസ്തുയേശുവിൽ വിശ്വസിച്ച് ദൈവത്തെ ആരാധിക്കുവാനും രാജ്യത്തെ സേവിക്കുവാനും വേണ്ടി രൂപീകരിക്കപ്പെട്ട സംവിധാനമാണ് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷൻ. ഇവിടെ ഈ പ്രസ്ഥാനത്തിന് രാജ്യസേവനവും പ്രസ്ഥാനത്തിൻറെ ഉദ്ദേശലക്ഷ്യങ്ങളും നിവർത്തിക്കുക എന്നുള്ളതാണ് പരമപ്രധാനം. ആയതിലേക്ക് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കേണ്ടുന്നതിന് നിലവിൽ ഉള്ള ഏത് രാഷ്ട്രീയ സംവിധാനത്തിൻറെയും സഹായം ആവശ്യമാണ് എന്നുള്ളത് ഞങ്ങൾക്ക് ബോധ്യമുണ്ട്. ആയതിനാൽ കാലാകാലങ്ങളിൽ ഉള്ള ഭരണസംവിധാനത്തെയും നിലവിൽ ഉള്ള ഏത് രാഷ്ട്രീയ കക്ഷികളെയും ഞങ്ങൾക്ക് സമീപിക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആരാണ് ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്ത് അസ്സോസിയേഷൻറെ ആവശ്യങ്ങൾ നിവർത്തിച്ചു തരുന്നതും അതിന് ആരാണ് മുന്നിൽ നിന്ന് രാഷ്ട്രീയ സഹായത്തിന് പ്രവർത്തിക്കുന്നതും എന്ന് വച്ചാൽ അങ്ങനെയുള്ള വ്യക്തികൾക്കോ പാർട്ടികൾക്കോ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്ത് അസ്സോസിയേഷൻ പൂർണ്ണ പിന്തുണ കൊടുക്കുകയും അതിൽ അംഗമായിരിക്കുന്നതും അല്ലാത്തതുമായ എല്ലാ ദൈവമക്കളെ ഉത്തരവാദിത്വത്തോട് കൂടെ ആ കാര്യം അറിയിച്ച് സഹായിച്ചവരുടെ സഹായത്തെ അറിയിക്കുന്നതും ആയിരിക്കും. ഏത് സഹചര്യത്തിലും രാഷ്ട്രീയ ജാതീയ വ്യത്യാസമില്ലാതെ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്ത് അതിൻറെ ഉദ്ദേശലക്ഷ്യങ്ങളുടെ നിവർത്തിക്ക് ആവശ്യമായ സഹായം സ്വീകരിക്കുന്നതാണ്. സഹായിക്കുന്നത് ശത്രുവാണേലും അതിൻറെ സ്വീകാര്യതയ്ക്ക് നന്ദി ഉള്ളവരായിക്കും. ഒരു രാഷ്ട്രീയ ജാതീയ വ്യത്യാസമില്ലാതെ എല്ലാവരോടും സമദൂരസിദ്ധാന്തം ആയിരിക്കും ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്ത് അസ്സോസിയേഷൻ സ്വീകരിക്കുക. എന്നാൽ സഹായിക്കുന്ന ഏത് രാഷ്ട്രീയ കക്ഷികളോടൊ, വ്യക്തികളോടൊ ഞങ്ങൾ നന്ദിയും കടപ്പാടും അതിൻറെ സമയത്ത് കാണിക്കുന്നതായിരിക്കും. അതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. പ്രിയ ദൈവജനമേ, ഇന്ന് അനേക ജയിച്ച MLA മാർ ഇങ്ങനെ പറയുന്നു. ഞങ്ങളെ പെന്തക്കോസ്തുകാരാണ് സഹായിച്ചത് എന്ന്. ഒരു കാലത്ത് ക്രിസ്ത്യാനികളുടെ വോട്ടാണ് രാഷ്ട്രീയ കക്ഷികൾക്ക് നിർണ്ണായകമായിരുന്നത് എന്നാൽ ഇന്ന് ഇപ്പോൾ ക്രിസ്ത്യൻ പെന്തക്കോസ്തുകാരുടെ വോട്ട് ആണ് നിർണ്ണായകമായിരിക്കുന്നത്. നോക്കൂക, ആ നിലയിൽ ദൈവം നമ്മുടെ സാമൂഹ്യസ്ഥിതിക്ക് ഭേദം വരുത്തിയിട്ടുണ്ട്. ആ നിലക്ക് വീണ്ടും ഒരു മനസ്സോടെ ഏക ചിന്തയോടെ, ദൈവസഭയുടെ നിലനിൽപ്പിന് സഹായകരമായിരിക്കുന്ന രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും നന്ദിയുള്ളവരായിരുന്ന് അവരെ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ പെന്തക്കോസ്തു സഭകളോട് കാണിക്കുന്ന അവരുടെ അനുകൂല നിലപാടുകളെ മുൻനിർത്തി വോട്ടുകൊടുത്ത് ജയിപ്പിക്കണം. ശത്രു ആണേലും സഹായിക്കുന്നവനെ കുറിക്കോള്ളണം. അവൻറെ മുമ്പിൽ ആദർശം പറയരുത്. ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തക്കോസ്തൽ അസ്സോസിയേഷന് പ്രത്യേക രാഷ്ട്രീയ താൽപര്യം ഇല്ല. മറിച്ച് ദൈവജനത്തിൻറെ ക്ഷേമത്തിനും ക്രിസ്ത്യൻ പെന്തക്കോസ്തിൻറെ വിശ്വാസവും സാമൂഹ്യപരവുമായ സംരക്ഷണത്തിനും വേണ്ടി സഹായിക്കുന്നവരോട് നന്ദി ഉണ്ടായിരിക്കും എന്നുള്ളതാണ് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നത്. ഇതേ ചിന്തകളോടെ ഇതിലെ അംഗങ്ങളും ആയിരിപ്പാൻ പ്രബോധിപ്പിക്കുന്നു. നമ്മെ സഹായിക്കുന്നവരോട് കൂടെ യഹോവ നമ്മുടെ പക്ഷത്ത് ഉണ്ട് എന്ന് നാം അറിയുന്നു. ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ?

Comments