ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ, മെമ്പേർസിൻറെ യോഗ്യതകൾ
- BY INCPA ADMINISTRATION OFFICE
- Feb 15, 2017
- 1 min read

1.മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിൻറെ സുവിശേഷത്തിൽ വിശ്വസിച്ച് സ്നാനം ഏറ്റവരായിരിക്കണം
2.സുവിശേഷതൽപ്പരരും ദൈവസഭകളെ സ്നേഹിക്കുന്നവരും ആയിരിക്കണം
3.ജീവകാരുണ്യപ്രവർത്തനങ്ങളിൽ തൽപ്പരരായിരിക്കണം
4.ഇന്ത്യൻഭരണാഘടനയും നിയമങ്ങളെയും കുറിച്ച് നല്ല അവബോധമുള്ളവരായിരിക്കണം
5.ടാക്സ് കൊടുക്കുന്നവരും കൈകൂലി കൊടുക്കുകയോ വാങ്ങുകയോ ചെയ്യാത്തവരും ആയിരിക്കണം
6.തികഞ്ഞ രാജ്യസ്നേഹവും ദേശീയപതാകയോടും ദേശീയഗാനത്തോടും ആദരവും ബഹുമാനവും ഉള്ളവ ആയിരിക്കണം.
7.പാർലമെൻറെറി മോഹം കൂടാതെ രാജ്യസേവനവും ജീവകാരുണ്യപ്രവർത്തനങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നവരായിരിക്കണം
8.ദൈവസഭയിൽ നല്ല സാക്ഷ്യം വഹിക്കുന്നവും മൂപ്പൻമാർക്ക് കീഴടങ്ങി ജീവിക്കുന്നവരും ആയിരിക്കണം
9.സുവിശേഷം നിമിത്തം ജീവത്യാഗം ചെയ്യേണ്ടിവന്നാലും ഭയക്കില്ല എന്ന തീരുമാനം ഉള്ളവർ ആയിരിക്കണം
10.ഇന്ത്യൻനാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷന് വേണ്ടി അഹോരാത്രം വിശ്രമം കൂടാതെ പ്രവർത്തിക്കാൻ മനസുള്ളവരും യാത്രകൾ ചെയ്യുവാനും ഉള്ള ഉത്സാഹം ഉള്ളവർ ആയിരിക്കണം
11.അസ്സോസിയേഷൻറെ നിയമാവലിക്കും നിർദ്ദേശങ്ങളോടും പൂർണ്ണവിധേയത്വം കാണിക്കുന്നവരും ആയിരിക്കണം
12.സഹിഷ്ണുതയോട് കൂടിയ പോരാട്ടവീര്യം ഉള്ളവർ ആയിരിക്കണം
13.സ്വന്തം കുടുംബത്തോടു നല്ല കടമയും കടപ്പാടും ഉള്ളവർ ആയിരിക്കണം.
14.അഴിമതിയോടും തികഞ്ഞ വിരക്തിയുള്ളവർ ആയിരിക്കേണം.
Comments